ഷാര്‍ജ : പോലീസ് അടിയന്തിര കോൾ സെന്‍ററില്‍ വിളിച്ച് ജീവനക്കാരിക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവാവിനെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വാദം കേട്ടതിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റകൃത്യങ്ങളില്‍ വാദം കേള്‍ക്കുന്ന ഷാര്‍ജ കോടതിയാണ് യുവാവിന് ജാമ്യം അനുവദിച്ചത്.
ഒരു പൊതുവായ മാധ്യമത്തെ എതിര്‍കക്ഷി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ കുറ്റം ആരോപിക്കപ്പെട്ട കക്ഷി താന്‍ ചെയ്ത തെറ്റിന് നിരുപാധികം കോടതിയില്‍ ക്ഷമ ചോദിച്ചു. പാര്‍ക്കിങ്ങ് സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനായാണ് കേസിലെ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തി 911 എന്ന പോലീസിന്‍റെ കോൾ സെന്‍ററിലേക്ക് വിളിച്ചത്. എന്നാല്‍ സംസാരത്തിനിടയില്‍ ജീവനക്കാരിയോട് ക്ഷുഭിതനാകുകയായിരുന്നു.
ജീവനക്കാരിയോട് നില വിട്ട് അസഭ്യമായി സംസാരിക്കേണ്ടി വന്നത് ആ സമയം താന്‍ കുടുംബപരമായ പ്രശ്നങ്ങളാല്‍ അസ്വസ്ഥതനായിരുന്നെന്നും മാനസിക നില നിയന്ത്രിക്കാന്‍ സാധിക്കാതെ ഒരു വെെകാരിക നിമിഷത്തില്‍ അപ്രകാരം പ്രതികരിക്കപ്പെട്ടു പോയതാൈണെന്നും മാപ്പ് തരണമെന്നും എതിര്‍ കക്ഷി കോടതിയെ ബോധിപ്പിച്ചു.
ഈ വരുന്ന ഡിസംബര്‍ 30 ലേക്ക് വാദം കേല്‍ക്കുന്നതിനായി നീട്ടിയിരിക്കുകയാണ് കോടതി. അന്നേ ദിവസം പരാതിക്കാരിയായ കക്ഷിയോട് തെളിവുകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കുറ്റങ്ങളൊന്നും എതിര്‍ കക്ഷിയുടെ പേരില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ കോടതി എതിര്‍കക്ഷിക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്.
Post Your Comments