തിരുവനന്തപുരം: മത്സ്യമേഖലയിലെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും യഥാസമയം മറുപടിയും പരിഹാര നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് ഫിഷറീസ് വകുപ്പിന്റെ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സേവനം മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യവില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോള്‍ സെന്ററുമായി ബന്ധപ്പെടാമെന്നും 24 മണിക്കൂറിനുള്ളില്‍ നടപടി ഉണ്ടാവുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കടല്‍ സുരക്ഷാ സംബന്ധമായ അറിയിപ്പുകളും പരാതികളും കോള്‍ സെന്ററില്‍ സ്വീകരിക്കുന്നതാണ്. എട്ട് മണിക്കൂര്‍ ലൈവായും പതിനാറ് മണിക്കൂര്‍ റെക്കോര്‍ഡിംഗ് രീതിയിലുമായിരിക്കും പ്രവര്‍ത്തനം.
കോള്‍ സെന്റര്‍ നമ്പറായ 0471 252 5200, ടോള്‍ ഫ്രീ നമ്പറായ 1800 425 3183 എന്നിവയിലും മന്ത്രി ഓഫീസിലെ 0471232 7796 എന്ന നമ്പറിലും വിവരം അറിയിക്കാം.
Post Your Comments