Latest NewsKerala

‘കുമ്പസാരക്കൂട് മാത്രമല്ല , വിവാഹമോചനത്തിനെത്തുന്ന കൗണ്‍സിലര്‍ അച്ചന്മാരും പാവപ്പെട്ട സ്ത്രീകളെ കിടപ്പറയില്‍ എത്തിക്കാറുണ്ട്’ യുവതിയുടെ വെളിപ്പെടുത്തൽ

ക്രിസ്ത്യന്‍ പള്ളിയില്‍ കുമ്പസാരത്തിന്റെ പേരില്‍ മാത്രമല്ല സ്ത്രീകളെ ലൈം​ഗീക ചൂഷണത്തിന് അടിമയാക്കുന്നത്. അവരുടെ ഏത് വീഴ്ചകളെയും പരമാവധി ലൈം​ഗികമായി ചൂഷണചെയ്യാന്‍ പള്ളിയിലെ പുരോ​ഹിതര്‍ തയ്യാറാകുന്ന എന്ന വാര്‍ത്തകളാണ് ഇപ്പോ‌ള്‍ പുറത്തുവരുന്നത്. ഓർത്തോഡോക്സ് സഭയിലെ കുമ്പസാര പീഡനത്തിന് ശേഷം ലത്തീൻ സഭയിലെ പീഡന കഥകളും പുറത്തു വന്നിരിക്കുന്നു.

ലത്തീന്‍സഭയില്‍പ്പെട്ട വീട്ടമ്മയും തനിക്കുനേരെയുണ്ടായ ലൈം​ഗിക ചൂഷണത്തെ കുറിച്ച്‌ പറഞ്ഞിരിക്കുന്നു. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ സി.ടി.തങ്കച്ചന്‍ ആണ് വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു ക്രിസ്ത്യന്‍ പുരോഹിതര്‍ കുമ്ബസാര രഹസ്യം പരസ്യമാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു വീട്ടമ്മയെ ലൈംഗീക അടിമയാക്കിയ വാര്‍ത്ത പുറത്തു വന്നതിനേ തുടര്‍ന്ന്‌. ഞാന്‍ ഒരു വര്‍ഷം മുന്‍പ് പ്രസാധകനില്‍ എഴുതിയ കുമ്പസാരക്കൂട് കിടപ്പറയിലേക്കുള്ള വഴിയോ? എന്ന ലേഖനം കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു.

ഇതു വായിച്ച ഒരു വീട്ടമ്മ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ലത്തിന്‍കത്തോലിക്കയായ തനിക്കുംഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും എന്റെ ഇന്‍ബോക്സിലെത്തി അറിയിച്ചു. അവരുടെ അനുഭവം അവരുടെ ഭാഷയില്‍ എഴുതിത്തരാന്‍ ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ അവര്‍ എഴുതിയ അയച്ച ദുരനുഭവമാണ് ഞാന്‍ പങ്കു വെക്കുന്നത്.

ഇതൊരൊറ്റപ്പെട്ട അനുഭവമല്ലെന്ന് പലകുറിപല സംഭവങ്ങളിലൂടെ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ് കുമ്പസാര കൂടു മാത്രമല്ല കിടപ്പറയിലേക്കുള്ള വഴിയെന്നും വിവാഹമോചനത്തിനെത്തുന്ന കൗണ്‍സിലര്‍ അച്ചന്‍മാരും പാവപ്പെട്ട സ്ത്രീകളെ കിടപ്പറയില്‍ എത്തിക്കാറുണ്ടെന്നും ബോദ്ധ്യപ്പെടുത്താനാണ്. ഞാന്‍ ഈ പാവം വീട്ടമ്മയുടെ കുറിപ്പ് ഷെയര്‍ ചെയ്യുന്നത്.

ഇനി അവര്‍ തന്നെ പറയട്ടെ….

പണ്ട് അതായതു അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായി ചില ചെറിയ പിണക്കങ്ങള്‍ ഉണ്ടായിരുന്നു, ആ സമയത്തു ഞാന്‍ എന്റെ വീട്ടില്‍ പോയി നിന്നപ്പോള്‍ എന്റെ വീട്ടുകാര്‍ ഹസിന്റെ പള്ളിയിലെ അച്ഛന്റെ അടുത്ത് കൊണ്ടുപോയി കൗണ്‍സിലിങ് നടത്തിച്ചു, അതു കഴിഞ്ഞു ഞാനും എന്റെ വീട്ടുകാരും തിരിച്ചു എന്റെ വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഹസിന്റെ ഇടവക വികാരി (വികാരി നന്നായി ചേരുന്ന പേരാണ് ഇവര്‍ക്കൊക്കെ വികാരം കൂടുതല്‍ ഉള്ളവരാണ് ഇവര്‍ )എന്റെ ഫോണിലേക്കു വിളിച്ചു, നാളെ രാവിലെ പള്ളിയില്‍ വരണമെന്നും എന്നോട് മാത്രമായി കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടെന്നും പറഞ്ഞു, പിന്നെ അച്ഛന്‍ ഫോണ്‍ കട്ട്‌ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ചോദിച്ചു അച്ഛന് എന്റെ നമ്പര്‍  എവിടുന്നു കിട്ടിഎന്ന്, അയാള്‍ പറഞ്ഞു എന്റെ ഭര്‍ത്താവ്  കൊടുത്തുന്നു.

എന്നിട്ടു അയാള്‍ പറഞ്ഞു ഇന്നലെ വന്നതുപോലെ അമ്മയെയും അപ്പനെയും കൂടെ കൊണ്ട് വരണ്ടാന്നും ഇത്രയും പ്രായമായിട്ടും ഒറ്റയ്ക്ക് എങ്ങും പോകില്ലേ ഇനിയെങ്കിലും ഒറ്റക്കൊക്കെ കാര്യങ്ങള്‍ ചെയ്തു പഠിക്കു എന്നും പറഞ്ഞു ഫോണ്‍ വച്ചു പിറ്റേന്ന് രാവിലെ പോകാന്‍ റെഡിയായപ്പോള്‍ അമ്മയോടും കൂടെ വരാന്‍ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു അച്ഛനല്ലേ പറഞ്ഞത് കാര്യങ്ങള്‍ എല്ലാം തനിയെ ചെയ്തു പഠിക്കണമെന്നു അതുകൊണ്ട് തനിയെ പോയി വാ, തിരിച്ചു വരുമ്പോള്‍ അച്ഛനെ കൊണ്ട് തലയില്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചിട്ട് വരണം,

കണ്ടോ നിന്നോട് ഒരു പ്രേത്യേകിച്ചു ഒരു പരിഗണന തരുന്നത്, അച്ഛനറിയാം ഒരു പെണ്കുട്ടിയുടെ മനസിന്റെ വിഷമം മോളു പോയി വാ എന്നും പറഞ്ഞു അമ്മയെന്നെ സന്ദോഷത്തോടെ പറഞ്ഞു വിട്ടു ഞാന്‍ പള്ളിമേടയില്‍ ചെന്നപ്പോള്‍ അവിടെ പരിസരത്ത് ആരുമില്ല കപ്യാരേട്ടന്‍ എപ്പഴും അവിടെ ഉണ്ടാകുന്നതാണ് പ്രേത്യേകിച്ചു ഞങ്ങളുടെ ബന്ധുവും കൂടിയാണ്, പിന്നെ ഞാന്‍ നോക്കിയത് നഴ്സറി സ്കൂള്‍ ആണു ഒരു വയസായ തലമുടി മുഴുവന്‍ നരച്ച ആന്റി അവിടെയിരുന്നു പഠിപ്പിക്കാറുണ്ട് അവരെയും ഞാന്‍ കണ്ടില്ല, ഞാന്‍ ബെല്‍ അടിച്ചപ്പോള്‍ അച്ഛന്‍ വന്നു ഡോര്‍ തുറന്നു, ഈശ്വ മിശിഹാക്കു സ്തുതി പറഞ്ഞിട്ടു ഞാന്‍ ആദ്യം ചോദിച്ചത് കപ്യാരേട്ടനെയും പള്ളി സ്കൂളിലെയും ആന്റി യെയും കുറിച്ചാണ്, ഇന്ന് ക്ലാസ്സില്ലാന്നും  കപ്യാരേട്ടന്‍ മാതാവിന്റെ കപ്പേളയില്‍ പോയി ഇപ്പം വരുമെന്നും പറഞ്ഞു,

ഇപ്പം വരും എന്നുകേട്ട സമാധാനത്തില്‍ ഞാന്‍ ഞാന്‍ അച്ഛന്‍ കാണിച്ചുതന്ന ഓഫീസിലെ കസേരയില്‍ ഇരുന്നു, പിന്നെ അച്ഛന്‍ ഒരു വൈറ്റ്പേപ്പര്‍ തന്നിട്ടു പറഞ്ഞു പറയുന്നത് എഴുതണം എന്നും അയാള്‍ നമ്മുടെ അരമന കോടതിയില്‍ ജഡ്ജി ആയിട്ടു ഇരുന്നയാള്‍ ആണെന്നും ഇയാള്‍ക്ക് ഡിവോഴ്സ് വാങ്ങിത്തരാം എന്നും പറഞ്ഞു, അപ്പോള്‍ ഞാന്‍ പറഞ്ഞു അയ്യോ എനിക്കൊരു കുഞ്ഞുള്ളതാണ് ഡിവോഴ്സ് ചെയ്യാന്‍ താല്പര്യം ഇല്ലായെന്നും പറഞ്ഞു, പക്ഷെ അയാളെ ന്നെ നിര്‍ബന്ധിച്ചു പറഞ്ഞു കൊണ്ടിരുന്നു, അയാളും ഇയാളും തമ്മില്‍ കാണാന്‍ ചേര്‍ച്ചയില്ലാത്തതു പോരാഞ്ഞു അയാള്‍ക്ക്‌ ഇയാളോട് യാതൊരു സ്നേഹവും ഇല്ലാന്ന് അദ്ദേഹം മനസിലാക്കി എന്നും പറഞ്ഞു, അതുകേട്ടതും ഞാനിരുന്നു പൊട്ടി കരയാന്‍ തുടങ്ങി, ആ സമയത്തു അയാള്‍ എണിറ്റു എണിറ്റു വന്നിട്ടു എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു മോള് വിഷമിക്കണ്ട ഞാനുണ്ട് കൂടെയെന്ന്, എന്നിട്ടു തലയില്‍ തലോടി,

എന്നിട്ട് അയാള്‍ അതിലൂടെ നടന്നു എന്നിട്ടു എന്നെ സമധാനിപ്പിക്കാന്‍ ഓരോന്ന് പറഞ്ഞു, അതിടയില്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കാനും പറഞ്ഞു കണ്ണടക്കാന്‍ പറഞ്ഞു, ഞാന്‍ പ്രാര്ഥിക്കുന്നതിനിടയില്‍ എന്റെ കവിളില്‍ ഒരുകൈ തൊട്ടു ആ സ്പര്‍ശനമേറ്റപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു, അപ്പോള്‍ അയാള്‍ പറയേണ്‌ ഇന്നലെ കണ്ടപ്പോള്‍ മുതല്‍ എനിക്കിയാളെ ഇഷ്ടപെട്ടതാണ് ഞാന്‍ നോക്കിക്കോളാം പ്ളീസ് , എന്നും അച്ഛന്മാരും കന്യാസ്ത്രീകളുമായ ഞങ്ങള്‍ക്കും വികാരവും വിചാരങ്ങളും ഒക്കെയുണ്ടെന്നും ഒക്കെ പറഞ്ഞു. ബാക്കി കേട്ടു കേട്ടില്ല എന്ന വഴി ഞാന്‍ വാതിലിനു പുറത്തു വന്നു എന്റെ ചെരിപ്പിടാന്‍ നോക്കിയപ്പോള്‍ ചെരിപ്പിന്റെ ഒരു പൊടിപോലും ഇല്ല, അപ്പോള്‍ തല കറങ്ങുന്നതുപോലെയും ഛര്‍ദിക്കാന്‍ വരുന്നതുപോലെയും തോന്നി പേടിച്ചിട്ടു, അപ്പോളും ഒരു ഭ്രാന്തനെപോലെ അയാളെന്നെ പിടിച്ചു വലിച്ചിട്ടു പറയേണ്‌ പ്ലീസ് ഞാനുമായിട്ടു സഹരിക്കു എന്ന്, അപ്പോള്‍ ഞാന്‍ ഒച്ചവെക്കുമെന്നു കണ്ടപ്പോള്‍ അയാളുടെ കൈ വിട്ടു, ഞാന്‍ ചെരുപ്പുപോലും ഇടാതെ ബസില്‍ എങ്ങനെയൊ വീട്ടിലെത്തി.

ഞാന്‍ വീട്ടിലെത്തിയതും അമ്മ ഓടി വന്നു, അമ്മവന്നതും ഞാന്‍ കെട്ടിപിടിച്ചു കരഞ്ഞു കാര്യങ്ങള്‍ പറയുന്നതിന്റെ കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു അമ്മ അയാളെന്നെ വീട്ടിലെ പ്രശ്നത്തിന്റെ പേരില്‍ ഉപായയോഗിക്കാന്‍ നോക്കിയത് പോലെ അയാള്‍ ഇതിനു മുന്‍പും പാവം പെണ്ണുങ്ങളെ ഉപയോഗിച്ചിട്ടുണ്ടാകും പാവം ആ സ്ത്രീകള്‍ ഓരോ നിമിഷവും എത്രത്തോളംമാനസിക വേദന തിന്നാവും ജീവിക്കുന്നുണ്ടാവുക, വാ അമ്മേ നമുക്ക് കംപ്ലയിന്റ് കൊടുക്കാമെന്നു പറഞ്ഞു കരഞ്ഞു

അതുകേട്ടതും അമ്മയെന്നെയും വലിച്ചെടുത്തു മുറിയില്‍ പോയിട്ട് പറഞ്ഞു നീയെന്താ ഈ പറയണേ ഇതു നിന്റെ അപ്പനോട് പറഞ്ഞാല്‍ കൊലപാതകം നടക്കും, പിന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ എല്ലാം തീര്‍ന്നു, അയാള്‍ കവിളിലും കഴുത്തിലും മാത്രമേ തൊട്ടിട്ടുള്ളു ഇനി അവര്‍ പറയും അയാള്‍ ബലാത്സംഗം ചെയ്തുന്നു, അതും പറഞ്ഞു അവര് നിന്നെ ഉപേക്ഷിച്ചാല്‍ നീയെന്തു ചെയ്യും ഇവിടെ നില്‍ക്കുന്നതെങ്ങനെയാണ് നിനക്ക് താഴെയുള്ള കുട്ടികളുടെ കാര്യം ഓര്‍ക്കു എന്നിട്ട് കേസിന്റെ കാര്യം പറയു, അതുകൊണ്ട് അതിവിടെ വച്ചു എല്ലാം മറന്നേക്കൂ, ഞാനിതു നിന്റെ അപ്പനോട് പോലും പറയില്ല, ഇതു കേട്ടതും ഈ പാവം ഞാനാകെ തളര്‍ന്നു തകര്‍ന്നുപോയി, കുറെ കരഞ്ഞു അതല്ലാതെ വേറെ ഒന്നും ചെയ്യാം അന്നത്തെ സാഹചര്യം എന്നെ അനുവദിച്ചില്ല,

shortlink

Related Articles

Post Your Comments

Related Articles


Back to top button