ന്യൂയോര്‍ക്ക്: കോള്‍ സെന്റര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളില്‍ നിന്ന് യു.എസ് അധികൃതരെന്ന വ്യാജേന അമേരിക്കന്‍ പൗരന്മാരില്‍ നിന്നും പണം തട്ടിയ കേസിൽ സണ്ണി ജോഷി, മിത്തേഷ്‌കുമാര്‍ പട്ടേല്‍, ഫഹദ് അലി, ജഗദീഷ്‌കുമാര്‍ ചൗധരി, ദിലീപ് ആര്‍ പട്ടേല്‍, വിരാജ് പട്ടേല്‍, ഹര്‍ഷ് പട്ടേല്‍, രാജേഷ് ഭട്ട്, ഭേഷ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. ജെറി നോറിസ്, നിസാര്‍ഗ് പട്ടേല്‍, മോണ്‍തു ബറോട്ട്, പ്രഫുല്‍ പട്ടേല്‍, ദിലീപ് എ. പട്ടേല്‍, നിലേഷ് പാണ്ഡ്യ, രാജേഷ് കുമാര്‍, ഹരിക് പട്ടേല്‍, രാജുഭായ് പട്ടേല്‍, അശ്വിന്‍ഭായ് ചൗധരി, ഭരത്കുമാര്‍ പട്ടേല്‍, നിലം പരീഖ് എന്നിവര്‍ക്കാണ് നാല് മുതല്‍ 20 വര്‍ഷം വരെ വിധിച്ചിരിക്കുന്നത്.
ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബഹുഭൂരിപക്ഷം പേരെയും ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ കോടതി ശിക്ഷിച്ചതോടെ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 24 ആയി.
2012 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്. വയസ്സായവരെയും നിയമപരമായി കുടിയേറിയവരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദശലക്ഷ കണക്കിന് ഡോളറാണ് തട്ടിപ്പിലൂടെ ഇവര്‍ക്ക് നഷ്ടമായത്. പണം അടച്ചില്ലെങ്കില്‍ പിഴ ചുമത്തും, അറസ്റ്റ് ചെയ്യും, നാടുകടത്തും തുടങ്ങിയ ഭീഷണിയാണ് മുഴക്കിയിരുന്നത്.
Also read : തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള ബാങ്കുകളുടെ എടിഎമ്മുകൾ ഏതൊക്കെ? സർക്കാർ പറയുന്നതിങ്ങനെ
Post Your Comments