Latest NewsUAE

ഇലക്‌ട്രോണിക് കാര്‍ അവതരിപ്പിച്ച്‌ ദുബായ് എയര്‍പോര്‍ട്ട്

ദുബായ്: ഇലക്‌ട്രോണിക് കാര്‍ അവതരിപ്പിച്ച്‌ ദുബായ് എയര്‍പോര്‍ട്സ് രംഗത്ത്. ഒറ്റത്തവണ തവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 520 കിലോമീറ്റര്‍ വരെ ഓടാൻ കഴിയും. ഷെവര്‍ലെ മിഡില്‍ ഈസ്റ്റിന്റെ സഹകരണത്തോടെയാണ് വിമാനത്താവളത്തിലെ വൈദ്യുത വാഹനങ്ങളുടെ ശ്രേണിയിലേക്ക് ഈ പുതിയ മോഡല്‍ കാര്‍ വികസിപ്പിച്ചത്.

റണ്‍വേ പരിശോധിക്കാനും എയര്‍ഫീല്‍ഡ് മെയിന്റനന്‍സിനുമെല്ലാം ഷെവര്‍ലെ ബോള്‍ട്ട് എന്ന ഈ കുഞ്ഞന്‍ കാറും ഇനിമുതലുണ്ടാകും. സാധാരണ വൈദ്യുത വാഹനങ്ങളുടേതുപോലെ പരിസ്ഥിതി സൗഹൃദപരമാണ് ഷെവര്‍ലെ ബോള്‍ട്ടിന്റെയും പ്രവര്‍ത്തനസംവിധാനം. ദുബായ് മുന്നോട്ട് വെക്കുന്ന സുസ്ഥിര നയങ്ങളുടെയും ഹരിത പദ്ധതികളുടെയും തുടര്‍ച്ചയാണ് പുതിയ ഇലക്‌ട്രോണിക് കാറെന്ന് ദുബായ് എയര്‍പോര്‍ട്സ് സി.ഇ.ഒ. പോള്‍ ഗ്രിഫിത്‌സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button