പുതുവർഷ പുലരിക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാടും നഗരവും ആഘോഷങ്ങൾക്ക് ഒരുങ്ങിക്കഴിഞ്ഞു. പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ആഘോഷങ്ങളുടെ പൊടിപൂരത്തോടെ 2019 നെ വരവേൽക്കാൻ ലോകമെമ്പാടും ഒരുങ്ങുകയായി. നാഴികമണി പന്ത്രണ്ട് കടക്കുന്നതോടെ ആട്ടവും പാട്ടുമായി ആഘോഷലഹരിയിലമരുന്നു.
ലോകത്ത് ആദ്യം പുതുവർഷം എത്തുന്നതും അവസാനം പുതുവർഷം ആഘോഷിക്കുന്നതുമായി രാജ്യങ്ങളുണ്ട്. പുതുവർഷത്തെ വരവേൽക്കാൻ ഒാരോ രാജ്യത്തും ഓരോ രീതിയാണ്. സമയം പോലും ഓരോ രാജ്യത്തും വ്യത്യസ്തം. ഒരുപക്ഷെ ലോകത്തെ ആകെ ജനങ്ങൾ ഒന്നിച്ചു ആഘോഷിക്കുന്ന ഒരു ഉത്സവവും നവ വർഷം പോലെ മറ്റൊന്നുമുണ്ടാകില്ല. കഴിഞ്ഞു പോകുന്ന വർഷത്തിന്റെ ഒടുവിലത്തെ ദിവസം പരമാവധി അവിസ്മരണീയമാക്കുകയാണ് സാധാരണ പതിവ്.
ആഘോഷങ്ങളുടെ തുടക്കം ഒരാഴ്ച മുൻപ് ക്രിസ്തുമസ് കാലത്തു തന്നെ തുടങ്ങും. നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ അവസാന ദിനവുമാണ് ഡിസംബർ 31 . ആകാശത്തു വർണ പൂത്തിരികൾ മാറി മാറി പൊട്ടിച്ചും മധുരവും സ്നേഹവും പങ്കു വച്ചും ഒരുമിച്ചിരുന്നും എല്ലാവരും പുതിയ വർഷത്തെ ആഘോഷിച്ചു ക്ഷണിക്കും, അടുത്ത വർഷം ഐശ്വര്യമുള്ളതായിരിക്കട്ടെ, ആഘോഷപൂര്‍ണമായിരിക്കട്ടെ എന്ന ആശംസകൾ നേരും.
Post Your Comments