
കൊച്ചി: കൊച്ചി നഗരത്തിലെ സിനിമാ നടിയുടെ ആഡംബര ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പ്, അന്വേഷണം വഴിത്തിരിവിലേക്ക്. വെടിവയ്പിനു പിന്നില്‍ മുംബൈ കേന്ദ്രീകരിച്ച അധോലോക സംഘമെന്ന് സംശയിക്കുന്നതായി പോലീസ്. മുംബൈ കേന്ദ്രീകരിച്ചുള്ള സംഘങ്ങളിലേക്ക് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നടി ലീന മരിയ പോളിന്റെ സാന്പത്തിക ഇടപാടുകളില്‍ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചു. മൊഴിയെടുപ്പിന് ഹാജരാകാനായി ലീനയോട് പോലീസ് നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം, ശബ്ദം മാത്രം കേള്‍ക്കുന്ന തരത്തിലുള്ള എയര്‍ പിസ്റ്റളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പനന്പിള്ളിനഗര്‍ യുവജനസമാജം റോഡില്‍ സ്ഥിതിചെയ്യുന്ന ദി നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന പേരിലുള്ള ബ്യൂട്ടി പാര്‍ലറിലെത്തി രണ്ടംഗസംഘം വെടിയുതിര്‍ത്തത്. സംഭവസമയത്തു രണ്ടു ജീവനക്കാനും രണ്ട് ഇടപാടുകാരും ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്നു. നടി സ്ഥലത്തുണ്ടായിരുന്നില്ല.
Post Your Comments