ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹം ആഡംബരപൂർവം നടന്നു. ആഘോഷമായി നടന്ന വിവാഹത്തിൽ ഇഷ അണിഞ്ഞ വസ്ത്രത്തിനും പ്രത്യകതകൾ ഉണ്ടായിരുന്നു. ആഡംബരത്തോടൊപ്പം പൈതൃകവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു വിവാഹവസ്ത്രം.
ക്രിസ്റ്റലുകളും സ്വീക്കൻസുകളും പാനലുകളിൽ തുന്നിയ ഗാഗ്രയായിരുന്നു വിവാഹത്തിനണിഞ്ഞത്. ചുവപ്പു നിറത്തിലുള്ള സർദോസി ബോർഡർ ആയിരുന്നു മറ്റൊരാകർഷണം. ഇഷയുടെ അമ്മ നിത അംബാനി വർഷങ്ങൾക്കു മുൻപ് തൻ്റെ വിവാഹത്തിനണിഞ്ഞത വസ്ത്രങ്ങളുടെ ഭാഗവും തുന്നി പിടിപ്പിച്ചതായിരുന്നു ഗാഗ്ര. നിത അംബാനിയുടെ വിവാഹസാരിയാണ് ഇഷയുടെ ഓഫ് വൈറ്റ് നിറത്തിലുള്ള ഗാഗ്ര തുന്നാൻ ഉപയോഗിച്ചത്.
ഓഫ് വൈറ്റിന്റെ രണ്ടു ഷെയ്ഡുകളുള്ള പതിനാറു പാനലുകളിൽ തീർത്ത ഗാഗ്രയാണ് ഇഷ വിവാഹത്തിനണിഞ്ഞത്. ഓരോ പാനലുകളിലും കൈ കൊണ്ട് തുന്നിയ മുഗൾ ഡിസൈനുകൾ. ക്രിസ്റ്റലുകളും സ്വീക്കൻസികളും കൊണ്ട് മനോഹരമാക്കിയ പൂക്കൾ ഗാഗ്രയിൽ കാണാം. പ്രശസ്ത ഡിസൈനറായ ഡിയോ അബു ജാനി സന്ദീപ് കോസലയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
Post Your Comments