KeralaLatest NewsNews

വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായിട്ട് 3 ദിവസം ; ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്

മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് പാലക്കാട് പോയതായിരുന്നു. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Read Also: മഴ പാറ്റേണില്‍ വന്‍ മാറ്റം, സെപ്റ്റംബര്‍ 17ഓടെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രാജ്യത്ത് നിന്ന് പിന്‍വാങ്ങും

ഒരു ലക്ഷം രൂപ യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും സുഹൃത്തുക്കളും യുവാവിനായുള്ള തെരച്ചിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button