മുംബൈ: റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി മകൾ ഇഷയെ അവതരിപ്പിച്ച് വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി തന്റെ മകൾ ഇഷയെ റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി പ്രഖ്യാപിച്ചത്.
ജൂണിൽ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. റിലയൻസിന്റെ ടെലികോം വിഭാഗത്തിന്റെ നേതൃത്വം മകന് നൽകിയതിന് ശേഷം മുകേഷ് അംബാനി നേതൃത്വ കൈമാറ്റത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചതായാണ് ഇത് നൽകുന്ന സൂചന.
ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നേതാവായി സ്ഥാനമേറ്റ ശേഷം ഇഷ അംബാനി വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓർഡറുകൾ നൽകുന്നതിനെ കുറിച്ചും പണമിടപാടുകൾ നടത്തുന്നതിനെ കുറിച്ചും സംസാരിച്ചു. റിലയൻസ് റീട്ടെയിൽ ഒരു ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് ബിസിനസ് അവതരിപ്പിക്കുമെന്നും ഇഷ പറഞ്ഞു. യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30 കാരിയായ ഇഷ. പിരാമൽ ഗ്രൂപ്പിലെ അജയ്-സ്വാതി പിരാമൽ ദമ്പതികളുടെ മകൻ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്.
Post Your Comments