റാഞ്ചി: പപ്പടം തീർന്നതിന്റെ പേരിൽ കല്യാണ വീട്ടിൽ നടന്ന അടിയുടെ വാർത്ത മലയാളികൾ മറന്നിട്ടുണ്ടാകില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കല്യാണവീട്ടില്‍ പൂരിയെ ചൊല്ലി കൂട്ടത്തല്ല് നടന്നതാണ്.
read also: കക്കുകളി നിരോധനം: കേരള കോൺഗ്രസ് (എം) അഭിപ്രായം പറയണമെന്ന് ജോർജ് കുര്യൻ
ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം. കല്യാണ തലേന്ന് നടത്തിയ ആഘോഷ പരിപാടിയിൽ പങ്കെടുത്ത ഒരു കൂട്ടം യുവാക്കളാണ് കോലാഹലം സൃഷ്ടിച്ചത്. ചൂടുള്ള പൂരി തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു തല്ലുമാല അരങ്ങേറിയത്.
എന്നാല്‍ മനപൂര്‍വ്വം ബഹളമുണ്ടാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഇവരെ കല്യാണത്തിന് ക്ഷണിച്ചിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ നാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി.
Post Your Comments