ബ്യൂനസ്അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസ താരം ഡിയാഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി. ഇരുവരും തമ്മില്‍ ഒരാഴ്ചയോളമായി തുടരുന്ന കലഹത്തെ തുടര്‍ന്നാണ് മറഡോണയുടെ കാമുകിയായ റോസിയോ ഒളിവ അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കിയത്. അതേസമയം കാമുകിക്ക് മറഡോണ സമ്മാനമായി ഐറിസില്‍ വാങ്ങിക്കൊടുത്ത വീട്ടില്‍ നിന്നാണ് താരത്തെ ഒളിവ ഇറക്കി വിട്ടത്.
നേരത്തേ തന്നെ മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം ഒളിവ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഈയിടെയാണ് ഒളിവയ്ക്ക് മറഡോണ മോതിരം കൈമാറിയത്. കൂടാതെ റഷ്യന്‍ ലോകകപ്പിലും മറഡോണക്കൊപ്പം ഒളിവയും എത്തിയിരുന്നു. മുന്‍ ഫുട്ബോള്‍ താരമാണ് ഒളിവ. അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് ഇരുവരും അടുപ്പത്തിലായത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ ഒളിവയുമായി അടുത്തത്.
Post Your Comments