വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ വജ്രം കണ്ടെത്തി. കോഴിമുട്ടയുടെ അത്രയും വലിപ്പവും 552 കാരറ്റും മഞ്ഞ നിറത്തിലുമുള്ള വജ്രം വടക്കന്‍ കാനഡയിലെ ഡയവിക് എന്ന ഖനിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഡൊമീനിയന്‍ ഡയമണ്ട് ഖനി എന്ന കമ്പനിയാണ് വജ്രം കണ്ടെത്തിയത്.
നിലവില്‍ ഈ ഖനിയില്‍ നിന്നുതന്നെ കണ്ടെത്തിയ ഫോക്സ് ഫയര്‍ വജ്രമാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിപ്പമേറിയത്. 187.7 കാരറ്റുള്ള ഫോക്സ് ഫയറിനെക്കാള്‍ ഇരട്ടി വലുപ്പമാണ് ഇപ്പോള്‍ കണ്ടെത്തിയ വജ്രത്തിലുള്ളത്.
Post Your Comments