നോര്‍ത്ത് കൊറിയ: മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്. കൊറിയന്‍ ചാനലായ സ്പോ ടിവിയുടെ അവതാരകന് ജോ ഹുയിന്‍ ഇഷയാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം തുടര്‍ന്നത്. കായിക വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാളുടെ മൂക്കിൽ നിന്നും രക്തം പുറത്തേക്ക് വന്നത്. മൂക്ക് തുടച്ചപ്പോള്‍ കയ്യില്‍ രക്തം പറ്റിയിട്ടും ജോ തന്റെ വാര്‍ത്ത വായന തുടരുകയായിരുന്നു. വാര്‍ത്ത അവതരപ്പിച്ച് തീര്‍ന്നതിന് ശേഷമാണ് ജോ മാറിയത്. രക്തം വരുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന അവതാരകന് ഭയക്കുന്നതും വീഡിയോയിൽ കാണാം.
오늘자 NBA 혈전 ㅋㅋㅋㅋㅋㅋㅋㅋㅋ
그 와중에도 프로다운 자세… #갓현일 pic.twitter.com/wFw6r3Zi8C— SPOTV (@Spotv_sports) December 6, 2018
Post Your Comments