Latest NewsKerala

പോലീസുകാരെ മര്‍ദിച്ച രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ച വിദ്യാര്‍ഥികളെ തടഞ്ഞ പോലീസുകാരെ മര്‍ദിച്ച എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു. യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളാണ് പിടിയിലായത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ നിസ്സാര വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.പോലീസിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആക്രമണത്തില്‍ ഒട്ടേറെ പേരുണ്ടായിരുന്നുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രാഫിക് നിയമം തെറ്റിച്ച് ബൈക്ക് ഓടിച്ച വിദ്യാര്‍ത്ഥികളെ പോലീസി ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.പോലീസ് കസ്റ്റഡിയിലെടുത്തതില്‍ ഒരു വിദ്യാര്‍ഥിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയും. ഇതേച്ചൊല്ലി വിദ്യാര്‍ഥികള്‍ പോലീസുമായി സംഘര്‍ഷത്തിലാവുകയുമായിരുന്നു.

എസ്.എ.പി.യിലെ പോലീസുകാരായ വിനയചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ശരത് എന്ന പോലീസുകാരന് സാരമായ പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഉന്നത പോലീസുകാരുടെ ഇടപെടല്‍ കാരണം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കേറ്റിട്ടും കേസില്‍ നിസ്സാരവകുപ്പുകള്‍ ചുമത്തിയതായി പോലീസുകാര്‍ പരാതിപ്പെടുന്നു.ട്രാഫിക് നിയമം ലംഘിച്ച് യു-ടേണ്‍ എടുത്ത ബൈക്ക് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തിനിടെ യുവാവ് പോലീസുകാരനെ പിടിച്ചുതള്ളിയതായി പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുകയും സംഘര്‍ഷം വഷളാക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button