കുവൈറ്റ് സിറ്റി: സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളെ വാണിജ്യസംബന്ധമായ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് കുവൈത്ത് നീതി ന്യായമന്ത്രാലയത്തിന്റെ നിര്‍ദേശം.
ഇു സംബന്ധിച്ച സാമൂഹിക സുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള പ്രമേയത്തിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി. പ്രമേയം സംബന്ധിച്ച ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ അമ്പതില്‍ 40 വോട്ടുകളുടെ പിന്തുണയോടെയാണ് അംഗീകാരം ലഭിച്ചത്.
കുട്ടികളുടെ സ്വകാര്യതയിലേക്കോ വ്യക്തി ജീവിതത്തിലേക്കോ കടന്നു കയറുന്ന പരസ്യങ്ങള്‍ ഒഴിവാക്കണം. സദ്ദുദേശപരമായ പരസ്യങ്ങളല്ലാതെ സമ്പത്തിക നേട്ടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതും തെറ്റാണ്. കുട്ടികളെ അശ്ലീല പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഗൗരവമേറിയ കുറ്റമായി കണക്കാക്കും.
Post Your Comments