Latest NewsNattuvartha

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ അധികൃതരുടെ അനാസ്ഥ കാരണം പൂട്ടികിടക്കുന്നു

വര്‍ക്കല: 11 ലക്ഷത്തോളം രൂപ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ ഉപയോഗിക്കാനാവാതെ പ്രവര്‍ത്തന രഹിതമായി കിടക്കുന്നു. വര്‍ക്കല ബ്ലോക്ക ഓഫീസിലും ഇടവ പഞ്ചായത്ത് ചന്തയിലുമാണ് മൊത്തം 11 ലക്ഷത്തിലേറെ രൂപ മുടക്കി നിര്‍മ്മിച്ച ശുചിമുറികള്‍ അധികൃതരുടെ അനാസ്ഥ കാരണം പൂട്ടികിടക്കുന്നത്.

ശുചിമുറികളില്‍ ഉപയോഗിക്കുവാന്‍ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല അല്ലെങ്കില്‍ നടത്തിപ്പിന് കരാറുകാരനെ ലഭിക്കുന്നില്ല എന്നതാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇടവ വെണ്‍കുളം ചന്തയില്‍ നിര്‍മ്മിച്ച ശുചിമുറികള്‍ക്ക് 3 ലക്ഷം രൂപയോളം ചിലവായി.
ഇതിന് മീതെ ജല അതോറിട്ടിയുടെ ടാങ്കും നില കൊള്ളവെയാണ് ആവശ്യത്തിന് ജല സൗകര്യമില്ലായെന്ന പേര് പറഞ്ഞ് ശുചിമുറികള്‍ പൂട്ടികിടക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. കഴിഞ്ഞ ജൂണില്‍ വര്‍ക്കല ബ്ലോക്ക് ഓഫീസ് ഗേറ്റിനോട് ചേര്‍ന്ന് പണിത ശുചിമുറികള്‍ക്ക് എട്ട് ലക്ഷത്തോളം രൂപ ചിലവായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവയും പ്രവര്‍ത്തന രഹിതമാണ്. നടത്തിപ്പിന് കരാറുകാരനെ ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button