
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി യുവാവ് അടിച്ചുതകർത്തു. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് തകർത്തത്. സംഭവത്തിൽ അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
Post Your Comments