ഇന്ന് ഏവർക്കും ഫോൺ ഇല്ലാതെ ഒരു നിമിഷം ചിന്തിക്കാൻ പറ്റില്ല. ടോയ്‌ലെറ്റിൽ പോകുമ്പോഴും ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു വരുകയാണ്. കുട്ടികളിലും യുവതി യുവാക്കളിലുമാണ് ഈ ശീലം കൂടുതൽ കണ്ടുവരുന്നത്.
READ ALSO: ലോട്ടറി വിൽപനക്കാർക്കും ഏജന്റുമാർക്കും ഓണം ഉത്സവബത്ത: പ്രഖ്യാപനവുമായി ധനമന്ത്രി
ടോയ്‌ലെറ്റിൽ പോകുമ്പോൾ മൊബൈല്‍ ഉപയോഗിക്കുന്നത് വലിയ രീതിയില്‍ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു പുതിയ പഠനം. ടോയ്‌ലെറ്റിൽ ഫോൺ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷന് കാരണമാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അധിക സമയം ടോയ്‌ലെറ്റിൽ ചെലവഴിക്കാന്‍ തോന്നും. ഇത് അണുബാധയിലേക്ക് നയിക്കും.
ടോയ്‌ലെറ്റിനുള്ളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നവര്‍ അരമണിക്കൂര്‍ വരെ അവിടെ ചെലവഴിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഹെമറോയിഡിന് കാരണമാകും. ഗുഹ്യഭാഗത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വീക്കമാണ് ഹെമറോയിഡ്. ഇവയില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. രക്തം വമിക്കാനുള്ള സാധ്യതയുമുണ്ട്.
ടോയ്‌ലെറ്റിൽ എല്ലായിടത്തും അണുക്കളുണ്ട്. കൂടാതെ ഈ ശീലം മലബന്ധത്തിലേക്ക് നയിക്കും. ഫോണ്‍ ഉപയോഗം മലവിസര്‍ജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തും.
Post Your Comments