Latest NewsIndia

മധ്യപ്രദേശിൽ അവകാശമുന്നയിച്ച് ബിജെപിയും; കേവല ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയായി

ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. 114 സീറ്റ് ഉള്ള കോൺഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനുള്ള ശ്രമം ഇന്നലെ അർധരാത്രി മുതൽ നടക്കുന്നുണ്ട്. ഇതിനായി ഇന്നലെ അർദ്ധരാത്രി കൊണ്ഗ്രസ്സ് നേതാക്കൾ ഗവർണ്ണറുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ ആരെയും കാണില്ലെന്നാണ് ഗവർണ്ണറുടെ പ്രതികരണം.

ഇതിനിടെ ബിജെപിയും ഇവിടെ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്. അതെ സമയം രാജസ്ഥാനിൽ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തും. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ ഇനിയും നടക്കാനിരിക്കുന്നതേയുള്ളു. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടുംമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരാണ്.

മിസോറമിൽ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനൽ ഫ്രണ്ട് അംഗങ്ങൾ ഗവർണർ കുമ്മനം രാജശേഖരൻ കണ്ടു. അതെ സമയം ഛത്തീസ്‌ഗഢിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ കോൺഗ്രസ് അധികാരത്തിലെത്തുമെങ്കിലും മുഖ്യമന്ത്രിയാണ് വെല്ലുവിളി. തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരത്തിലെത്തുമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button