KeralaLatest News

ഒരു രാത്രിക്ക് രണ്ട് ലക്ഷം രൂപ തരാം , വരുമോ എന്ന ചോദ്യത്തിന് നടിയുടെ കിടിലൻ മറുപടി

തിരുവനന്തപുരം: തന്നോട് മോശമായി സംസാരിച്ച ഞരമ്പുരോഗിയുടെ ചാറ്റുൾപ്പടെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഗയത്രി അരുൺ.
രോഹന്‍ കുര്യാകോസ് എന്ന വ്യക്തിയാണ് ഗായത്രിക്ക് അശ്ലീല സന്ദേശം അയച്ചത്.

“രണ്ട് ലക്ഷം രൂപ തരാം ഒരു രാത്രിക്ക് കൂടെ വരാമോ എന്നായിരുന്നു ഗായത്രിക്ക് എത്തിയ അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ രഹസ്യമായിരിക്കും. വേണമെങ്കില്‍ മണിക്കൂറിന് രണ്ട് ലക്ഷം നല്‍കുകയും ചെയ്യാം” ഇതായിരുന്നു ഗായത്രിക്ക് ലഭിച്ച സന്ദേശം. എന്നാല്‍ ലഭിച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടടക്കം സമൂഹമാദ്ധ്യമങ്ങളിലെ ഇയാളുടെ എല്ലാ പ്രൊഫൈലുകളുടെ ലിങ്കുകളും പങ്കുവെച്ചുകൊണ്ടാണ് ഗായത്രി പ്രതികരിച്ചത്.
“താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം” എന്നായിരുന്നു ഗായത്രിയുടെ മറുപടി. താരത്തെ പിന്തുണച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സന്ദേശമയച്ച വ്യക്തിയുടെ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button