‘പരസ്പരം’ എന്ന സീരിയൽ മാത്രം മതി ഗായത്രി അരുൺ എന്ന നടിയെ ഓർത്തിരിക്കാൻ. സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ മിനി സ്‌ക്രീൻ പ്രേക്ഷകർ മാത്രമല്ല, ട്രോളർമാരും മറക്കാനിടയില്ല. ഇപ്പോൾ സിനിമാ മേഖലയിൽ തിരക്കിലാണ് ഗായത്രി. വണ്‍ എന്ന സിനിമയില്‍ ഗായത്രി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പരസ്പരം സീരിയലിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയല്‍ ഇത്ര ഹിറ്റ് ആവുമെന്ന് കരുതിയിരുന്നില്ലെന്നും, ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കണം എന്ന് മാത്രമായിരുന്നു അന്നത്തെ ആഗ്രഹമെന്നും ഗായത്രി പറയുന്നു.
‘സാധാരണ സീരിയല്‍ പാറ്റേണിലുള്ള കഥാപാത്രമല്ല എന്ന് അറിയാമായിരുന്നു. സീരിയല്‍ 2018 ല്‍ കഴിഞ്ഞു. നാല് വര്‍ഷത്തിന് ശേഷവും ആള്‍ക്കാര്‍ എന്നെ കാണുമ്പോൾ ദീപ്തി എന്ന് തന്നെയാണ് വിളിക്കുന്നത്. സാധാരണ ഒരു സീരിയല്‍ കഴിഞ്ഞാല്‍ പെട്ടെന്ന് മറന്ന് പോവും. കാരണം ഇഷ്ടം പോലെ സീരിയലുകള്‍ ഉണ്ട്. സിനിമ പോലെ ഇടയ്ക്കിടയ്ക്ക് കാണാന്‍ പറ്റില്ലല്ലോ. പക്ഷെ എന്തോ ഇപ്പോഴും ആള്‍ക്കാര്‍ക്ക് ആ സീരിയല്‍ ഓര്‍മ്മയുണ്ട്. ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പോലീസുകാരൻ വന്ന് സല്യൂട്ട് ചെയ്യുമ്പോൾ വല്ലാതായി പോവും. തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സിരീയലിന്റെ ലോങ് ഷോട്ട് എടുക്കവെ പോലീസ് സല്യൂട്ട് ചെയ്തു. ഞാന്‍ തന്നെ പോയി പറഞ്ഞു, സര്‍ ഇത് ഷൂട്ട് ആണ് എന്ന്. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്’, ഗായത്രി പറയുന്നു.
വണ്ണിന് ശേഷം ലൗ ജിഹാദ് എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലെത്തി. സുരാജ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്. അതിന് ശേഷം ഓർമ്മ, തൃശൂർപൂരം എന്നീ ചിത്രങ്ങളിലും അവതരിപ്പിച്ചിരുന്നു.
Post Your Comments