Latest NewsIndia

രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ വിജയാഘോഷം ഇങ്ങനെ

ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ രാജസ്ഥാന്‍ ജനതയ്ക്ക് 'അച്ഛേദിന്‍' ഉണ്ടായിട്ടില്ലെന്നും ഗെഹ്ലോട്ട് പരിഹസിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ച സന്തോഷം ആഘോഷിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന് നേതാവായ അശോക് ഗെഹ്ലോട്ട് ചായ വിതരണം ചെയ്താണ് ഈ വിജയം ആഘോിച്ചത്. ജയ്പുരിലെ സ്വന്തം വസതിക്കു മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അശോക് ഗെഹ്ലോട്ട് തന്നെ നേരിട്ട് ചായ വിതരണം ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി പലപ്പോഴും സ്വയം ‘ചായക്കാരന്‍’ എന്നു വിശേഷിപ്പിക്കാറുണ്ട്. ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ രാജസ്ഥാന്‍ ജനതയ്ക്ക് ‘അച്ഛേദിന്‍’ ഉണ്ടായിട്ടില്ലെന്നും ഗെഹ്ലോട്ട് പരിഹസിച്ചു. ‘നല്ല ദിനങ്ങള്‍ വരില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. കള്ളപ്പണം തിരിച്ചു വന്നില്ലെന്ന് അവര്‍ മനസിലാക്കി. ഇവിടെ ഒരു തൊഴിലവസരവും ഇല്ലെന്ന് അവര്‍ മനസിലാക്കി. പ്രധാനമന്ത്രിക്ക് അത്ര അഭിമാനിക്കാന്‍ കഴിയുന്ന സാഹചര്യമല്ല. മറ്റുള്ളവരെ അങ്ങനെ ഒറ്റപ്പെടുത്തേണ്ട. ഞങ്ങള്‍ ഒരിക്കലും അതു ചെയ്യില്ല. പ്രതിപക്ഷത്തെ ഞങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിര്‍ത്തും. സ്വതന്ത്രന്മാരെയും സമീപിക്കും.’ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

അതേസമയം രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഏകപക്ഷീയമായ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ ഭരണത്തില്‍ എത്താനാകും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്
ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ഗെഹ്ലോട്ടിനാണ് സാധ്യത കൂടുതല്‍. 199 സീറ്റുകളുള്ള രാജസ്ഥാനില്‍ 101 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. അതേസമയം ബിജെപി 72ഉം, ബിഎസ്പി 5ഉം, മറ്റ് പാര്‍ട്ടികള്‍ 21 സീറ്റുകളിലും ലീഡ് തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button