Latest NewsIndia

3 സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റം, പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി: സർവ്വേ ഫലങ്ങൾ പുറത്ത്

ഉത്തർപ്രദേശിൽ അഞ്ച് വർഷം അധികാരത്തിൽ ഇരുന്ന ബിജെപി തന്നെ തുടർഭരണം നടത്തുമെന്നാണ് സർവ്വേ.

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുമെന്ന് അഭിപ്രായ സർവ്വേ. യുപിയിലും ഗോവയിലും ബിജെപി തുടർഭരണം ഉറപ്പിക്കുമ്പോൾ പഞ്ചാബിൽ ആം ആദ്മിയാണ് മുന്നിൽ നിൽക്കുന്നത്. ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എബിപി സി വോട്ടറാണ് സർവ്വേ ഫലങ്ങൾ പുറത്തുവിട്ടത്. ഉത്തർപ്രദേശിൽ അഞ്ച് വർഷം അധികാരത്തിൽ ഇരുന്ന ബിജെപി തന്നെ തുടർഭരണം നടത്തുമെന്നാണ് സർവ്വേ.

403 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 225-237 അധികം സീറ്റ്( 41.2 ശതമാനം വോട്ട്) ബിജെപിക്ക് ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. ആർഎൽഡിയുമായി സഖ്യം ചേർന്ന് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും യോഗി ആദിത്യനാഥിന്റെ പിന്നിലുണ്ട്. സഖ്യത്തിന് 35 ശതമാനം വോട്ട്(139-151 സീറ്റ്) നേടാനാകുമെന്നാണ് വിലയിരുത്തൽ. ബിഎസ്പിയ്‌ക്ക് 14.2 ശതമാനം വോട്ട്(13-21 സീറ്റ്) ലഭിക്കും. യോഗിയെ താഴെയിറക്കുമെന്ന് വീരവാദം മുഴക്കിക്കൊണ്ട് പ്രചാരണം നടത്തുന്ന കോൺഗ്രസിന്റെ വോട്ട് 7 ശതമാനത്തിലൊതുങ്ങും. അതായത് 4-8 സീറ്റ് വരെ മാത്രമേ കോൺഗ്രസിന് ലഭിക്കൂ.

ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ് പോരാട്ടം നടത്തുന്നത്. 70 സീറ്റുകളിൽ 31-37 സീറ്റ് വരെ ബിജെപി നേടും. കോൺഗ്രസിന് 30-36 സീറ്റ് വരെ ലഭിച്ചേക്കാം. സംസ്ഥാനത്ത് ആദ്യമായി മത്സരത്തിനിരങ്ങുന്ന ആം ആദ്മി 2-4 സീറ്റ് വരെ നേടി പരാജയപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ബിജെപി ഭരിക്കുന്ന ഗോവയിൽ പാർട്ടി തന്നെ വീണ്ടും അധികാരത്തിൽ ഏറുമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. 40 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തിൽ 30 ശതമാനം അധിക വോട്ട് ബിജെപി നേടും. 14 -18 സീറ്റ് വരെ പാർട്ടി നേടും. കോൺഗ്രസിന് 10-14 സീറ്റ് മാത്രമേ ലഭിക്കൂ. എഎപിയുടെ സീറ്റുകൾ 4-8 എണ്ണത്തിൽ ഒതുങ്ങുമെന്നും സർവ്വേ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നേറുമെന്നാണ് റിപ്പോർട്ട്. 117 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തിൽ 55-63 സീറ്റ് വരെ ആം ആദ്മി നേടുമെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. 24-30 സീറ്റ് വരെ നേടിക്കൊണ്ട് കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തും. ബിജെപി സഖ്യത്തിന് 3-11 സീറ്റ് വരെ ലഭിക്കും. ശിരോമണി അകാലി ദൾ സഖ്യം 20-26 സീറ്റ് വരെ നേടാമെന്നും സർവ്വേ ഫലങ്ങൾ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button