ജയ്പൂര്‍: രാജസ്ഥാനില്‍ പഞ്ചായത്ത് സമിതിയിലേക്കും സില്ലാ പരിഷത്തിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ തകർപ്പൻ വിജയവുമായി ബിജെപി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബിജെപി 1835 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 1718 സീറ്റുകളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. സില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 312 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 239 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
Read Also : ലോകത്തെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടം നേടി നിർമ്മലാ സീതാരാമൻ
പഞ്ചായത്ത് സമിതിയിലേക്ക് 4371 സീറ്റുകളും സില്ലാ പരിഷത്തിലേക്ക് 636 സീറ്റുകളുമാണ് ഉളളത്. വോട്ടെണ്ണല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പഞ്ചായത്ത് സമിതിയിലെ 4050 സീറ്റുകളിലെ ഫലം മാത്രമാണ് അറിവായത്. സില്ലാ പരിഷത്തിലെ 580 സീറ്റുകളിലെ ഫലവും പ്രഖ്യാപിച്ചു.
21 ജില്ലകളിലെ പഞ്ചായത്ത് സമിതികളിലേക്കും സില്ലാ പരിഷതുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ചരിത്രമാണ് രാജസ്ഥാനുളളത്. എന്നാല്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരേ ശക്തമായ ജനവികാരമുളളതിനാലാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
12663 സ്ഥാനാര്‍ത്ഥികളാണ് പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ചത്. സില്ലാ പരിഷത്തിലേക്ക് 1778 സ്ഥാനാര്‍ത്ഥികളും ജനവിധി തേടി.
Post Your Comments