ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ ധനകാര്യ മേഖലയില്‍ വീണ്ടും രാജി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്നും സാമ്പത്തിക വിദഗ്ധന്‍ സുര്‍ജിത് ഭല്ലയാണ് രാജിവെച്ചത്. സമിതിയിലെ പാര്‍ട്ട് ടൈം അംഗമായിരുന്നു സാമ്പത്തിക വിദഗ്ധനായ ഭല്ല.സാമ്പത്തിക വിഷയങ്ങള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രിക്ക് കൈമാറി ഉപദേശം നല്‍കുകയാണ് സാമ്പത്തിക ഉപദേശക സമിതിയുടെ ധര്‍മം.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് തന്റെ രാജിയെക്കുറിച്ച് ഭല്ല വെളിപ്പെടുത്തിയത്. പലിശ നിരക്ക് കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള പരിഷ്കാരങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് തുടക്കം കുറിക്കണമെന്നാവശ്യപ്പെട്ട് സുര്‍ജിത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രധാനമന്ത്രി സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചതും സുര്‍ജിത്ത് ഭല്ലയെ ഉള്‍പ്പെടുത്തിയതും.എന്‍ഡിഎ നേതൃത്വത്തോടുള്ള വിയോജിപ്പ് പ്രകടമാക്കി ബിഹാറില്‍ നിന്നുള്ള പാര്‍ലമെന്റംഗവും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുഷ്വാഹ ഇന്നലെ മാനവ വിഭവശേഷി സഹമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
Post Your Comments