ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വൻ മുന്നേറ്റം. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വിദേശ നാണയ ശേഖരം കുതിച്ചുയരുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നവംബർ 25ന് സമാപിച്ച ആഴ്ചയിലെ വിദേശ നാണയ ശേഖരം 280 കോടി ഡോളർ ഉയർന്ന് 55,014 കോടി ഡോളറായി. കണക്കുകൾ ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ പൗണ്ട് സ്റ്റെർലിംഗ്, യൂറോ, യെൻ, യുഎസ് ട്രഷറി ബിൽ തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്.
ഇത്തവണ ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ കറൻസി ആസ്തിയാണ് കുതിച്ചുയർന്നത്. വിദേശ കറൻസി ആസ്തി 300 കോടി ഡോളർ വർദ്ധിച്ച് 48,728 കോടി ഡോളറിലെത്തി. അതേസമയം, കരുതൽ സ്വർണ ശേഖരത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. കരുതൽ സ്വർണ ശേഖരം 7.3 കോടി ഡോളർ താഴ്ന്ന് 3,993.8 കോടി ഡോളറായി.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 65 കേസുകൾ
കഴിഞ്ഞ ഒക്ടോബറിൽ ശേഖരം 52,400 കോടി ഡോളറായി ഇടിഞ്ഞിരുന്നു. 2021 സെപ്തംബർ മാസത്തിലാണ് വിദേശ നാണയ ശേഖരം റെക്കോർഡിട്ടത്. അക്കാലയളവിൽ 64,245 കോടി ഡോളറാണ് രേഖപ്പെടുത്തിയത്.
Post Your Comments