
ഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്ക് ആര്‍ബിഐ വന്‍ തുക പിഴ ചുമത്തി. ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി) റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി രൂപയും ഐസിഐസിഐ ബാങ്കിന് മുപ്പത് ലക്ഷം രൂപയുമാണ് പിഴശിക്ഷ വിധിച്ചത്.
Read Also : പേഴ്‌സണൽ സ്‌റ്റാഫുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നടക്കുന്നത് വ്യാജ പ്രചാരണം: മുഹമ്മദ് റിയാസ്
ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാതിരുന്നതിന്റെ പേരിലാണ് ഇരു ബാങ്കുകള്‍ക്കുമെതിരെ റിസര്‍വ്ബാങ്ക് നടപടിയെടുത്തത്. എന്നാല്‍ ഇരു ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ചട്ടലംഘനം നടത്തിയെന്ന് റിസര്‍വ്ബാങ്ക് പറഞ്ഞിട്ടില്ല.
Post Your Comments