Latest NewsIndiaNews

നോട്ട് നിരോധനം: റിസർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ച്, കേന്ദ്രം സുപ്രീം കോടതിയിൽ

ഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും നോട്ട് നിരോധനം സർക്കാരിന്‍റെ ഒറ്റപ്പട്ട സാമ്പത്തിക നയമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും റിസർവ് ബാങ്കിന്‍റെ ശുപാർശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

മയക്കുമരുന്നിനെതിരായി ഗോൾ ചലഞ്ചിന് തുടക്കമായി: എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

പാർലമെൻ്റ് നൽകിയ അധികാരം വിനിയോഗിച്ചാണ് സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായിട്ടാണ് നോട്ട് നിരോധിച്ചത്. സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി റിസർവ് ബാങ്കിന്‍റെ ശുപാർശ അനുസരിച്ചാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. കേന്ദ്രസർക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button