Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsBusiness

കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ബിൽ നിയമസഭ പാസാക്കി, മലപ്പുറം ബാങ്ക്- കേരള ബാങ്ക് ലയനം ഉടനില്ല

കേരള ബാങ്കിന്റെ ഐ.ടി ഇന്റഗ്രേഷൻ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്

മലപ്പുറം ബാങ്കും കേരള ബാങ്കും തമ്മിലുള്ള ലയനത്തിന്റെ കാലാവധി നീട്ടി നൽകി. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ബിൽ നിയമസഭ പാസാക്കി. റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുന്നതോടെ ലയനവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രക്രിയകളും പൂർത്തിയാക്കും. 2020ൽ പാസാക്കിയ നിയമ പ്രകാരം, രണ്ടു വർഷത്തിനകം ലയന പ്രക്രിയകൾ പൂർത്തീകരിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, രണ്ടുവർഷത്തിനകം ലയന പ്രക്രിയകൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാലാണ് വീണ്ടും നിയമഭേദഗതി വരുത്തിയിരിക്കുന്നത്.

ഇനിയും ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയാൽ മാത്രമാണ് മലപ്പുറം ജില്ലാ ബാങ്കിന്റെ നിലനിൽപ്പ് ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. നിലവിൽ, കേരള ബാങ്കിന്റെ ഐ.ടി ഇന്റഗ്രേഷൻ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. സഹകരണ മേഖലയിൽ ആധുനീകരണം വേഗത്തിൽ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.

Also Read: ര​ക്ത​സ​മ്മ​ർദ്ദം കു​റഞ്ഞു : ബൈ​ക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യുവാവ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button