Latest NewsGulf

പുരുഷന്മാര്‍ക്ക് ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റ് ജനുവരി മുതല്‍

മസ്‌കത്ത്: പുരുഷന്മാര്‍ക്ക് ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റ് ജനുവരി മുതല്‍. ഒമാനിലാണ് പുതിയ തീരുമാനം. ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ താല്‍പര്യമുള്ള പുരുഷന്മാര്‍ക്ക് ജനുവരി മുതല്‍ ടെസ്റ്റ് നടത്തുമെന്ന് റോയല്‍ ഒമാന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ഒമാനില്‍ ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നത്.

സാധാരണ ലൈസന്‍സുള്ള പുരുഷന്മാര്‍ക്ക് എല്ലാ തരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടെങ്കിലും ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്ക് മാത്രമായി ഡ്രൈവിങ് ടെസ്റ്റുണ്ടായിരുന്നില്ല. 2018 ജനുവരിയിലാണ് പുരുഷന്മാര്‍ക്ക് ഓട്ടോമാറ്റിക് വാഹന ഡ്രൈവിങ് ടെസ്റ്റ് അനുവദിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്. ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുടെയും ജനങ്ങളുടെയും ആവശ്യം പരിഗണിച്ച് പഠനം നടത്തിയാണ് ഗതാഗത ഡയറക്ടറേറ്റ് ജനറല്‍ ഈ തീരുമാനമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button