ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശം. പൂനെയിലെ ഒരു കൂട്ടം നിയമവിദ്യാര്‍ഥിനികളാണ് സ്ത്രീ പ്രവേശനമുന്നയിച്ച് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ ഡല്‍ഹി ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.
കേന്ദ്ര നിയമ മന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, പൊലീസ് കമ്മിഷണര്‍, ഹസ്രത് നിസാമുദ്ദീന്‍ ഒലിയ ട്രസ്റ്റ് എ്ന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനാണ് നിര്‍ദേശം. അതേസമയം
ശബരിമല വിധിയിലെ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ച ശേഷമാത്രമേ തുടര്‍ന്ന് ഹൈക്കോടതി ഈ കേസ് പരിഗണിക്കുകയുള്ളൂ. ദര്‍ഗ പൊതുസ്ഥലമാണ്. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments