Latest NewsIndia

പെണ്‍വാണിഭ സംഘം പിടിയില്‍

കൊല്‍ക്കത്ത•ന്യൂ ടൗണില്‍ നിന്നും ബിധാന്‍നഗര്‍ പോലീസ് പെണ്‍വാണിഭ സംഘത്തെ പിടികൂടി. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആറു പെണ്‍കുട്ടികളെയും പോലീസ് ഇവിടെ നിന്നും കണ്ടെത്തി.

ഏതാനും ദിവസങ്ങളായി ഡി.എഫ് ബ്ലോക്കിലെ ഒരു ഫ്ലാറ്റില്‍ സംശയാസ്പദമായ പ്രവര്‍ത്തികള്‍ നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ രാത്രിയില്‍ നിരവധി പുരുഷന്മാരും സ്ത്രീകളും ഫ്ലാറ്റില്‍ വന്നു പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് ശനിയാഴ്ച പോലീസ് ഫ്ലാറ്റ് റെയ്ഡ് നടത്തുകയായിരുന്നു.

സ്ത്രീകളുമായി അനശ്യാസ്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന 5 പുരുഷന്മാരാണ് അറസ്റ്റിലായത്.

2,200 രൂപയും ഒരു പാക്കറ്റ് അടിയന്തിര ഗര്‍ഭനിരോധന ഗുളികയും 55 ഗര്‍ഭനിരോധന ഉറകളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ പോലീസ് അനാശാസ്യം (തടയല്‍) നിയമപ്രകാരം കേസെടുത്തു. മുഖ്യപ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രോക്കര്‍ വഴിയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. ബ്രോക്കറെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തയാളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button