KeralaLatest NewsNews

ബംഗ്ലാദേശ് സ്വദേശിനിയായ 20കാരിയെ 20 പേര്‍ക്ക് കാഴ്ചവെച്ചു: കൊച്ചിയില്‍ സെക്‌സ് റാക്കറ്റ് പിടിയില്‍

കൊച്ചി: ഇരുപതുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ കൊച്ചിയില്‍ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ പെണ്‍വാണിഭ സംഘം പിടിയില്‍. എളമക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിച്ച പെണ്‍കുട്ടിയെ സംഘം ഇരുപതിലേറെ പേര്‍ക്ക് എത്തിച്ചുനല്‍കിയെന്നാണു റിപ്പോര്‍ട്ടുകള്‍.

Read Also: കോഴിക്കോട് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റാൻ ശ്രമിച്ചു, മധ്യവയസ്‌കൻ ഗുരുതരാവസ്ഥയിൽ

അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള പെണ്‍വാണിഭ സംഘത്തിലുള്‍പ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാള്‍. ഇവരാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ സഹായിയായ ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.

മാതാപിതാക്കളെ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സില്‍ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. കുട്ടി പിന്നീട് പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സെറീന പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിക്കുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button