കൊച്ചി: കടവന്ത്രയിൽ കഴിഞ്ഞ ദിവസം പിടിയിലായ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത് വൻ സംവിധാനങ്ങളോടെ. സെക്സ് റാക്കറ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾ മുതൽ പ്രായമായവർ വരെയുണ്ടെന്ന് പൊലീസ്. ആയിരം രൂപ മുതൽ ആയിരത്തി അഞ്ഞൂറ് രൂപ വരെയാണ് ലൈംഗിക വേഴ്ച്ചക്ക് തയ്യാറായി എത്തുന്ന യുവതികൾക്ക് നൽകിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾ ഗൂഗിൾ പേയിലൂടെ ആയിരുന്നു.
ഗൂഗിൾ പേ വഴിയുള്ള ഇടപാടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യൂബർ സംവിധാനം ഒരുക്കിയാണ് ഇടപാടുകാരെ ഹോട്ടലിലേക്ക് എത്തിച്ചിരുന്നത്.എറണാകുളം കടവന്ത്രയിലെ ഡ്രീംസ് റെസിഡൻസി ഹോട്ടലിൽ ഇന്നലെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോട്ടൽ നടത്തിപ്പുകാരി കൊല്ലം സ്വദേശിനി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമൽ, ഹോട്ടൽ ഉടമ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരുമാസമായി ഇവർ ഈ ഹോട്ടലിൽ താമസിച്ച് ഇടപാടുകൾ നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡ്രീം റെസിഡൻസി കേന്ദ്രമാക്കി പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിദ്യാർഥികളടക്കമുള്ളവർ പെൺവാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടലിലെ 102, 103 എന്നീ മുറികൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
Post Your Comments