Latest NewsKerala

കണ്ണൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര വിവാദത്തില്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റ ഉദ്ഘാടത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ വിമാനയാത്ര വിവാദത്തില്‍. കണ്ണൂരില്‍ ഗോ എയര്‍ വിമാനത്തിലെ യാത്രയാണ് വിവാദത്തിന് തിരി കൊളുത്തിയത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ​ഇ.പി ജ‌യരാജന്‍, ഉദ്യോഗസ്ഥരും അടങ്ങിയ 63 പേരാണ് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്.

യാത്ര ടിക്കറ്റ് തുകയായ 2,​28,​000 രൂപ തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് അടപ്പിച്ചു എന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. ഈ വിഷയം കോണ്‍ഗ്രസ് എം.എല്‍.എ. കെ.എസ് ശബരിനാഥന്‍ ഫേസ്ബുക്കിലൂടെ ഉന്നയിക്കുകയും ചെയ്തപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.എന്നാല്‍ പണം നല്‍കിയത് കൃത്യമായ മാര്‍ഗത്തിലൂടെയാണെന്ന വിശദീകരണവുമായി ഔദ്യോഗിക വൃത്തങ്ങള്‍ രംഗത്ത് വന്നു. പെട്ടെന്നുള്ള സംവിധാനമായതിനാല്‍ കൂട്ട ബുക്കിങ്ങിനായി ഏജന്‍സി എന്ന നിലയില്‍ ഒഡേപേക്കിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് അവര്‍
വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button