![murder](/wp-content/uploads/2018/11/murder-6.jpg)
ബറേലി: കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മാതാവും അയല്‍വാസിയുമായ സ്ത്രീയുമായി നടന്ന വഴക്കിനിടെ മദ്യപിച്ചെത്തിയ അയല്‍വാസിയുടെ ഭര്‍ത്താവ് തര്‍ക്കത്തില്‍ ഇടപെടുകയും പിഞ്ച് കുഞ്ഞിനെ തറയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
നാലുമാസം പ്രായമായ കുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം .
Post Your Comments