കണ്ണൂര്‍: കേരളം വീണ്ടും പറന്നുയരുന്നു. കണ്ണൂരിന്റെ സ്വപനമായിരുന്ന രാജ്യാന്തര വിമാനത്താവളം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധകലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അബുദാബിയിലേയ്ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് കൊടി വീശിയതോടെ കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. ഇതോടെ കേരളത്തിന് നാല് രാജ്യാന്തര വിമാനത്താവളങ്ങള്‍ സ്വന്തമായി.
അതേസമയം കണ്ണൂര്‍ വിമാനത്താവള കെട്ടിട ടെര്‍മിനലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഖ്യവേദിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷതവഹിക്കും. കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം പറന്നുയരുന്നത് കാണാന്‍ ആയിരകണക്കിനു ജനങ്ങളാണ് വേദിയില്‍ എത്തിയത്. എന്നാല്‍ ഉദ്ഘാടനത്തിന് മുന്‍ മുഖ്യമന്ത്രിമാരായ അച്ചുതാനന്ദനേയും ഉമ്മന്‍ ചാണ്ടിയേയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
Post Your Comments