ആലപ്പുഴ: കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശമ്പളം രണ്ട് മാസമായി മുടങ്ങി.1,100 കോടി രൂപയുടെ കടക്കെണിയും. തിരുവനന്തപുരം വിമാനത്താവളം ടെന്‍ഡറിലൂടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെതിരെയും എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിന് എതിരെയും ഉറഞ്ഞ് തുള്ളിയ ടീംസ് നേരിട്ട് നടത്തുന്ന സംരഭത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. സൗത്ത് ലൈവില്‍ വന്ന റിപ്പോര്‍ട്ടിനെ ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
Read Also: ഷോർട്ട് വീഡിയോകൾ ഇനി വാട്സ്ആപ്പിലും എത്തുന്നു! പുതിയ ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങി കമ്പനി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘വിമാനത്താവളം ടെന്‍ഡറിലൂടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെതിരെയും എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിന് എതിരെയും ഉറഞ്ഞ് തുള്ളിയ ടീംസ് നേരിട്ട് നടത്തുന്ന സംരഭത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. അന്ന് ബീമാന താവളത്തിന് വെള പറഞ്ഞ ആരെയും ഇവിടെ കാണാനുമില്ല. ഇതാണ് ഇവരുടെ രാഷ്ട്രീയം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല. അല്ലാതെ ഒരു ഉദാഹരണം ലോകത്ത് എവിടെയും കാണിക്കാന്‍ ഉണ്ടാവില്ല. സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന അരാജകത്വവും അരക്ഷിതാവസ്ഥയുമാണ് കമ്മ്യൂണിസത്തിന്റെ വളം. അത് ഉണ്ടാക്കുക എന്നത് മാത്രമാണ് ഓരോ കമ്മ്യൂണിസ്റ്റിന്റെയും ലക്ഷ്യം, ദൗത്യം. അവര്‍ അത് സമര്‍ത്ഥമായി നിറവേറുമ്പോള്‍ സമൂഹമാണ് പരാജയപ്പെടുന്നത്. ഇക്കാര്യം എത്ര പെട്ടെന്ന് മലയാളി തിരിച്ചറിയുന്നോ അന്ന് കേരളം രക്ഷപ്പെടും’.
Post Your Comments