കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടി. 28 ലക്ഷം രൂപ വിലവരുന്ന 589 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി തസ്‌റീഫിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്.
കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി വൻ തോതിലാണ് സ്വർണ്ണക്കടത്ത് നടക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ മാമ്പഴ ജ്യൂസിൽ ഒളിപ്പിച്ച ഒന്നരക്കിലോയോളം വരുന്ന സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്
Post Your Comments