കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കാൻ സാധ്യത. ഈ പദവി ലഭിക്കുന്നതോടെ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ സർവീസ് നടത്താനുള്ള അനുമതി നൽകുന്നതാണ്. ടൂറിസം, സിവിൽ വ്യോമയാനവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി അടുത്തിടെ കണ്ണൂർ വിമാനത്താവളം സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
നേരത്തെ പോയിന്റ് ഓഫ് കോൾ പദവി ഇല്ലാതെ തന്നെ ഗോവയിലെ വിമാനത്താവളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് സർവീസുകൾ നടത്താൻ വിദേശ കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. അതേസമയം, പോയിന്റ് ഓഫ് കോൾ പദവി വൈകുന്ന സാഹചര്യമാണെങ്കിൽ, ഗോവയിലെ വിമാനത്താവളത്തിൽ ഒമാൻ എയർ സർവീസുകൾ അനുവദിച്ച മാതൃകയിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകണമെന്നാണ് അധികൃതരുടെ ആവശ്യം. 2022-23 സാമ്പത്തിക വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 6,215 അന്താരാഷ്ട്ര ഫ്ലൈറ്റുകളാണ് സർവീസ് നടത്തിയത്.
Also Read: കെ-ഫൈ പദ്ധതി: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ
Post Your Comments