കണ്ണൂര്‍ : സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കാഞ്ഞങ്ങാട്, വടകര സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാവിലെയാണ് സംഭവം.
Read Also : ഗുജറാത്ത് തീരത്തുനിന്ന് പാക് ബോട്ട് പിടികൂടി : പത്തുപേർ കസ്റ്റഡിയിൽ
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇവര്‍ പിടിയിലാകുകയായിരുന്നു. ദുബായില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണവുമായി കണ്ണൂരില്‍ എത്തിയത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിമാനത്താവളത്തില്‍ നിന്നും അഞ്ച് തവണയാണ് സ്വര്‍ണം പിടിച്ചെടുത്തത് എന്നാണ് കസ്റ്റംസില്‍ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments