കോതമംഗലം : ഹാഷിഷ് ഓയിലിന്റെ ഉപയോഗവും വിൽപ്പനയും വിദ്യാർഥിനി പിടിയിൽ. ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിനിയും കോന്നി പ്രമാടം സ്വദേശിനിയുമായ ശ്രുതി സന്തോഷിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയിൽ നെല്ലിക്കുഴിയിൽ പേയിംഗ് ഗസ്റ്റായി പെണ്‍കുട്ടി താമസിക്കുന്ന മുറിയിൽനിന്നു 55 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു. തൃശൂർ മേലൂർ സ്വദേശി വിനു സുധാകരൻ ആണു പെണ്‍കുട്ടിക്കു ഹാഷിഷ് എത്തിച്ചുകൊടുത്തിരുന്നതെന്നു ചോദ്യം ചെയ്യലിൽനിന്നു വ്യക്തമായതായും സ്വയം ഉപയോഗിക്കുന്നതിനൊപ്പം കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും പെൺകുട്ടി ഹാഷിഷ് വിൽപന നടത്തിയിരുന്നതായും എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. അതേസമയം വിദ്യാർഥിനിയിൽനിന്നു സ്ഥിരമായി ഹാഷീഷ് വാങ്ങിയിരുന്നവർ നിരീക്ഷണത്തിലാണ്.
Post Your Comments