KeralaLatest NewsIndia

സാറാമ്മയുടെ കൊലപാതകം: മൂന്ന് ഇതര സംസ്ഥാനതൊഴിലാളികൾ നിരീക്ഷണത്തിൽ, അന്വേഷണം ശക്തമാക്കി പോലീസ്

കൊച്ചി: കോതമംഗലത്തെ വയോധികയുടെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. വീട്ടമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. മോഷണത്തിനായി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പോലീസ് നിഗമനം.

ഉച്ച സമയത്ത് വീട്ടില്‍ ആളുണ്ടാവില്ലെന്ന് നേരത്തെ മനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളടക്കം ചിലര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.മൊബൈല്‍ ഫോൺ ടവര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പോലിന്‍റെ കണക്കുകൂട്ടല്‍.

ഇന്നലെ ഉച്ചക്കാണ് 72 വയസുകാരിയായ സാറാമ്മയുടെ മൃതദേഹം തലക്കടിച്ച് പൊട്ടിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഉച്ചക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൂന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്.

തലക്ക് അടിയേറ്റ് പൊട്ടിയിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ സാറാമ്മയെ വീടിന്‍റെ പരിസരത്ത് കണ്ടവരുണ്ട്.അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്. മോഷണം തന്നെയാണ് കൊലപാതക കാരണമമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പൊടി വിതറിയിട്ടുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button