കൊച്ചി: കോതമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വൈപ്പിന്‍ ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയില്‍ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇരുവരും. കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയിലാണ് അപകടം നടന്നത്. രണ്ട് ദിവസം മുന്‍പാണ് യുവാക്കള്‍ വീട്ടില്‍ നിന്ന് വിനോദയാത്രയ്ക്ക് ഇറങ്ങിയത്. ബൈക്കിന് കാര്യമായ കേടുപാടുണ്ടായിരുന്നില്ല. കാനയില്‍ വീണ് കിടന്ന യുവാക്കളെ ആരും കണ്ടില്ലെന്നാണ് കരുതുന്നത്. ഇവരെ കാനയില്‍ തന്നെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Read Also: പഴയതുപോലെ അപേക്ഷിച്ചാൽ ഇനി ലൈസൻസ് കിട്ടില്ല; പുതിയ മാറ്റങ്ങൾ ഇങ്ങനെ
നേരത്തെ പത്തനംതിട്ടയില്‍ മറ്റൊരു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എംസി റോഡില്‍ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപത്താണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും അടൂര്‍ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം നടന്നതെന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments