Latest NewsKerala

സുരേന്ദ്രന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. 22 ദിവസം ജയിലിലായിരുന്ന സുരേന്ദ്രന് ഇന്നലെയാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 17നാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. ജയിലിനു മുന്നില്‍ വലിയ സ്വീകരണമാണ് ബിജെപി് നേതൃത്വം ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ള നേതാക്കളും ഇവിടെ എത്തിയിട്ടുണ്ട്.

അതേസമയം ജയിലിനു മുന്നില്‍ ഗംഭീര സ്വീകരണമാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വലിയ സ്വീകരണമാണ് നല്‍കിയത്. പൂജപ്പുര ജയിലില്‍ നിന്നും സുരേന്ദ്രന്‍ നേരെ സെക്രട്ടേറിയറ്റിനു മുന്നിലുള്ള ബിജെപിയുടെ സമര പന്തലിലേയ്ക്ക് പോകും.

ശബരിമലയില്‍ ആചാരലംഘനം നടക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി സമരം നടത്തിയതെന്നും, അത് ആത്മാര്‍ത്ഥമായിരുന്നെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ ബിജെപി ഒറ്റക്കെട്ടാണെന്നും ശബരിമലയുടെ ആചാരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ പാര്‍ട്ടി എന്ത് വില നല്‍കാനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. ഇതോടെയാണ് സുരേന്ദ്രന്‍ ഇന്ന് പുറത്തെത്തിയത്.

https://youtu.be/tYlT2Q6X1zw

shortlink

Related Articles

Post Your Comments

Related Articles


Back to top button