തിരുവനന്തപുരം: ജയിലില്‍ ഊണിനൊപ്പം വിളമ്പിയ മട്ടണ്‍ കറിയുടെ അളവ് കുറഞ്ഞതില്‍ രോഷംപൂണ്ട് അക്രമം അഴിച്ചുവിട്ട് തടവുകാരന്‍. ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തടവുകാരനായ വയനാട് സ്വദേശി ഫൈജാസിന് (42) എതിരെ ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസ് എടുത്തു.
Read Also: ഗഗൻയാൻ ദൗത്യം: ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ജൂലൈയിൽ, അടുത്ത വർഷം വിക്ഷേപിച്ചേക്കും
ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഊണിനൊപ്പം മട്ടന്‍ കറിയാണ് വിളമ്പിയത്. കറി കുറഞ്ഞുപോയി എന്നു പറഞ്ഞ് ഫൈജാസ് ബഹളം വെക്കുകയായിരുന്നു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോള്‍ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു.
ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
Post Your Comments