KeralaLatest News

സംസ്ഥാനത്ത് ബിയര്‍ കുടി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ വില്‍പ്പന കുറഞ്ഞതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍. അതേസമയം വിദേശ മദ്യത്തിന്റെ വില്പന കൂടിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന 3.10 ലക്ഷം പെട്ടി മദ്യക്കുപ്പികള്‍ കൂടുതല്‍ രേഖപ്പെടുത്തി. അതേസമയം തന്നെ ബിയറിന്റെ വില്‍പ്പന 34.71 ലക്ഷം പെട്ടി കുറഞ്ഞു. 267 ബിവറേജസ് ഷോപ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. മദ്യത്തിന്റെ നികുതിയും വിലയും കൂട്ടിയതാണ് വില്‍പ്പന കുറയാന്‍ കാരണമായത്. അങ്ങനെവന്നപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭം അഞ്ചുശതമാനമാണ് കൂടിയത്. മദ്യവില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന് 11,024 കോടി രൂപ ലാഭം നികുതിയിനത്തില്‍ ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 2016-17 സാമ്പത്തികവര്‍ഷത്തില്‍ ഇത് 10,353 കോടി രൂപയായിരുന്നു. ഈ നവംബര്‍ ഒന്നുമുതല്‍ മദ്യത്തിന് വില ഏഴ് ശതമാനമാണ് കൂട്ടിയത്. ഇതാണ് വരുമാനം കൂടാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button