കൊല്ലം: രാത്രികാലങ്ങളിലെ കല്ലേറു കാരണം പൊറുതിമുട്ടി പ്രദേശവാസികൾ. ആക്രമണം തുടർക്കഥ ആയതോടെ പോലീസിൽ പരാതി നൽകി.എന്നാൽ അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി. അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും 500 മീറ്റര്‍ മാത്രം ദൂരെയുള്ള വീടുകള്‍ക്ക് നേരെയാണ് മാസങ്ങളായി കല്ലേറ് നടക്കുന്നത്. രാത്രികാലങ്ങളില്‍ ഇത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്തുള്ള നാലോളം വീടുകളില്‍ പലതവണ കല്ലേറു നടന്നിട്ടുണ്ട്.
കല്ലേറിൽ വീടുകളുടെ ജനാലകളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കല്ലെറിയുന്ന സംഘത്തെ കണ്ടെത്താന്‍ പോലീസിനോ നാട്ടുകാര്‍ക്കോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തുടര്‍ച്ചയായി കല്ലേറ് നടന്നതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസിനെയും ഇവര്‍ വെറുതെവിട്ടില്ല. കല്ലെറിയുന്നവരെ കണ്ടെത്താന്‍ പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം രാത്രികാല പട്രോളിങ് ആരംഭിച്ചിരിക്കുകയാണ്.
Post Your Comments