Latest NewsKerala

പ്രശസ്ത ഗായകന്‍ മിക സിങ് യുഎഇയില്‍ അറസ്റ്റിൽ

അബുദാബി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ബോളിവുഡ് ഗായകന്‍ മിക സിങ് യുഎഇയില്‍ അറസ്റ്റിലായി. ദുബായ് പൊലീസ് മിക സിങിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം അബുദാബിയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. 17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. ഇവര്‍ക്ക് ബോളിവുഡ് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെ ബര്‍ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം മുറഖബഃ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. എംബസിയില്‍ നിന്നുള്ള സംഘം സ്ഥലത്തുണ്ടെന്നും മോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി പറഞ്ഞു. ഒരു സംഗീത പരിപാടിക്കായാണ് മിക സിങ് യുഎഇയിലെത്തിയത്. ചടങ്ങിന് ശേഷം രാത്രി തന്നെ ഇന്ത്യയിലേക്ക് മടങ്ങാന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button